Connect with us

National

കോണ്‍ഗ്രസിലെ കലാപം: ബി ജെ പി രാജസ്ഥാനില്‍ രക്ഷാബന്ധന്‍ ആഘോഷിക്കുമോ എന്ന് സോഷ്യല്‍മീഡിയ

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും ട്രോളി സാമൂഹികമാധ്യമങ്ങള്‍. ബി ജെ പി മധ്യപ്രദേശില്‍ ഹോളിയും, രാജസ്ഥാനില്‍ രക്ഷാബന്ധനും മഹാരാഷട്രയില്‍ ദീപാവലിയും ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സോഷ്യല്‍ മീഡിയ. മാര്‍ച്ചിലെ നിറങ്ങളുടെ ഉത്സവമായി ഹോളിയിലാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണതും ബി ജെ പിയുടെ ശിവരാജ്‌സിംഗ് ചൗഹാന്‍ അധികാരത്തിലെത്തിയതും.

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കം രക്ഷാബന്ധനോടെ ക്ലൈമാക്‌സിലെത്താനാണ് സാധ്യത. മഹാരാഷട്രയിലെ സംഖ്യകക്ഷികളിലെ ഭിന്നതയും അധികം വൈകാതെ ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് സാമൂഹികമാധ്യമങ്ങള്‍ പറയുന്നു.

രാജസ്ഥാനിലെ രാഷട്രീയ സ്ഥിതി കലൂഷിതമായികൊണ്ടിരിക്കുയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഇപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ ചിത്രം നീക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം, സര്‍ക്കാറിന് പൂര്‍ണ പിന്തുണയുണ്ടെന്ന് അവകാശവാദവുമായി ഗെഹ്ലോട്ട് രംഗത്തുമുണ്ട്. 200 അംഗ നിയമസഭയില്‍ 109 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 30 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി സച്ചിന്‍ പൈലറ്റും രഗത്തുണ്ട്.

ഗെഹ്ലോട്ട് പൈലറ്റ് രാഷട്രീയ യുദ്ധം എവിടെ അവസാനിക്കുമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. സര്‍ക്കാറിലെ പൈലറ്റിന്റെ കലാപത്തില്‍ രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ വീഴുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ് നിമിഷങ്ങള്‍ തള്ളിനീക്കുമ്പോള്‍ അതിനായി കാത്തിരിക്കുകയാണ് ബി ജെ പി. മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ ചെയ്തത് തന്നെയാണ് രാജസ്ഥാനില്‍ പൈലറ്റും ആവര്‍ത്തിക്കുന്നത്.

പൈലറ്റിനെ പിന്തുണക്കുന്ന എം എല്‍ എമാര്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഗെഗ്ലോട്ടിന്റെ വിധി നിര്‍ണായകത്തിന് അത് വഴിവെക്കും. അദ്ദേഹത്തിന്റെ കൂടെയുള്ള 30 എം എല്‍ എമാര്‍ക്ക് ബി ജെ പിയെ പിന്തുണക്കാന്‍ കഴിയും. 109 എം എല്‍ എമാരുടെ പിന്തുണ ഗെഹ്ലോട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും രാഷട്രീയ ഗതി എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിലാണ് രാജസ്ഥാനില്‍. കര്‍ണാടകയിലും മധ്യപ്രദേശിലും സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കില്ല എന്നതിന് ഉറപ്പില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് പറ്റിയ തെറ്റിലാണ് ഹിമാന്ത ബിശ്വ എന്ന് രാഷട്രീയ നേതാവിനെ അവര്‍ക്ക് നഷ്ടമാകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ വിജയത്തിന് ഇത് നിര്‍ണായക വഴിതിരിവായി മാറുകയും ചെയ്തു.

അതേസമയം, താന്‍ ബി ജെ പിയില്‍ ചേരില്ലെന്ന് പൈലറ്റ് പറയുന്നുണ്ടെങ്കിലും സിന്ധ്യ ഉള്‍പ്പെടെയുള്ളവരുടെ മുന്‍ അനുഭവം വെച്ച് അതിനെ തള്ളികളയാനാവില്ല. പൈലറ്റിന്റെ നിലപാടില്‍ കോണ്‍ഗ്രസിനെ തങ്ങളെ തിരുത്താനുള്ള സമയമാണിത്. മാത്രമല്ല, നിലപാടില്‍ മാറ്റം വരുത്തുന്നതായിരിക്കും അവരുടെ മുന്നോട്ടുള്ള രാഷട്രീയ ഭാവിക്ക് നല്ലത്. അങ്ങനെയെങ്കില്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിന് രാജസ്ഥാനില്‍ അധികാരത്തില്‍ തുടരാനാകും. എന്നാല്‍ ഇതിന് യാതൊരുവിധ സാധ്യതയും നിലവിലെ സാഹചര്യത്തില്‍ കാണാന്‍ കഴിയുന്നില്ല. കാരണം പൈലറ്റിനേക്കാള്‍ കൂടതല്‍ എം എല്‍ എമാരുടെ പിന്തുണയുള്ളത് ഗെഹ്ലോട്ടിനാണ്.