Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം | പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി സംബന്ധിച്ച് വിശദമായി പഠിക്കുകയും കൂടുതലായി മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടെങ്കിലും കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിധി സര്‍ക്കാറിന് തിരിച്ചടിയാണ് എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ നല്‍കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ വിധി മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തത്.

Latest