Connect with us

Kerala

സ്വര്‍ണക്കടത്ത്: റമീസ് റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസിലെ പ്രതി മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ ടി റമീസിനെ എന്‍ ഐ എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റമീസിനെ ആലുവ സബ്‌ ജയിലിലേക്ക്‌ മാറ്റും. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷയും റമീസിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എ ആവശ്യവും കോടതി മറ്റന്നാള്‍ പരിഗണിക്കും. റമീസിന്റെ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് റമീസ്. ഇയാളെ കസ്റ്റഡിയിലെടുത്ത ഞായറാഴ്ച തന്നെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസ്, മാന്‍ വേട്ട കേസുകളില്‍ പ്രതിയാണ് റമീസ്.