Connect with us

National

ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു

Published

|

Last Updated

റാഞ്ചി| ജാർഖണ്ഡിലെ ദുംകെ, ഗിരിദി ജില്ലകളിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റതായും അധികൃകർ അറിയിച്ചു.

മസാലിയ പൊലീസ് സ്റ്റേഷൻ പരിസരത്ത് മക്രാംപൂരിലെ റോഡരികിലെ ഭക്ഷണശാലയിൽ ലഘുഭക്ഷണം കഴിക്കുന്നതിനിടെയാണ് സോംലാൽ ബെസ്ര (30) രാജീവ് ഹാൻസ്ഡ (20) എന്നിവർ മിന്നലേറ്റ് മരിച്ചതെന്ന് ദുംകെ സബ് ഡിവിഷണൽ ഓഫീസർ മഹേശ്വർ മഹാട്ടോ പറഞ്ഞു. മിന്നലിൽ പരിക്കേറ്റ ഷോപ്പ് ഉടമ ബബ്ലു ദാസി (27) നെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ദുംകെയിൽ തന്നെ ഷിക്കരിപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ അസ്‌ന ഗ്രാമത്തിലാണ് റാഫിക് അൻസാരി (30) മിന്നലേറ്റ് മരിച്ചത്.

ഗിരിദി ജില്ലയിൽ നിതേഷ് പണ്ഡിറ്റ് (12), കർഷകനായ രമേശ് റായ് (35) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Latest