Connect with us

National

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് രൺദീപ് സുർജേവാല

Published

|

Last Updated

ജയ്പൂർ| രാജസ്ഥാനിലെ പാർട്ടി സർക്കാർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ബി ജെ പിക്ക് പ്രതീക്ഷക്ക് യാതൊരു വകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സഹപ്രവർത്തകൻ അജയ് മാക്കനൊപ്പം ഇന്നലെ രാത്രിയാണ് സുർജേവാല ജയ്പൂരിലെത്തിയത്. സർക്കാറിനെ സംരക്ഷിക്കാൻ രണ്ട് നേതാക്കളെയും കേന്ദ്ര നിരീക്ഷകരായി അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി. എ ഐ സി സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്. സുർജേവാലയും മാക്കനും ഗെഹ്ലോട്ട്, കോൺഗ്രസ് എം എൽ എ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.