Connect with us

National

അസമില്‍ കനത്ത മഴ തുടരുന്നു; 42 പേര്‍ മരിച്ചു

Published

|

Last Updated

ഗുവാഹത്തി| നാല് ദിവസമായി അസമില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ സംസ്ഥാനത്ത് 42 പേര്‍ മരിച്ചു.

13 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര നദിയില്‍ അപകടകരമായ വിധത്തില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് അസമിലും അരുണാചല്‍ പ്രദേശിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 16 വരെ മഴ തുടരുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. ഗുവാഹത്തി, ദിബ്രുഗഡ്, ദുബ്രി, ഗോള്‍പാറ, ജോര്‍ഹട്ട്, സോണിറ്റപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞു തുടങ്ങി. 24 ജില്ലകളിലായി 2,000 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു.സര്‍ക്കാര്‍ 16 ജില്ലകളിലായി 224 ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്നു. 21,000 ജനങ്ങള്‍ ഇപ്പോള്‍ ക്യാമ്പിലാണ് കഴിയുന്നത്.

Latest