Connect with us

Covid19

ലോകത്ത് കൊവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം പിന്നിട്ടു; മരണം 5,71,575

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം പിന്നിട്ടു. വേള്‍ഡ്ഒമീറ്റേഴ്‌സിന്റെ ഏറ്റവുമവസാനത്തെ കണക്കുകള്‍ പ്രകാരം 1,30,36,610 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 5,71,575 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 75,82,426 പേര്‍ രോഗമുക്തരായി.
അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. അമേരിക്കയില്‍ ഇതുവരെ 34,13,995 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,37,782 ആണ് മരണം. 15,17,084 പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 18,66,176 പേരാണ് കൊവിഡിന്റെ പിടിയിലായത്. 72,151 പേരുടെ ജീവന്‍ പൊലിഞ്ഞു. 12,13,512 പേര്‍ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും കണക്കില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെ 8,79,466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 23,187 പേര്‍ മരിച്ചു. 5,54,429 പേര്‍ക്ക് രോഗം ഭേദമായി.

റഷ്യ (കൊവിഡ് സ്ഥിരീകരിച്ചവര്‍: 7,27,162 മരണം: 11,335), പെറു (3,26,326- 11,870), ചിലി (3,15,041- 6,979), സ്‌പെയിന്‍ (3,00,988- 28,403), മെക്‌സിക്കോ (2,99,750- 35,006), ബ്രിട്ടന്‍ (2,89,603- 44,819), ദക്ഷിണാഫ്രിക്ക (2,76,242- 4,079), ഇറാന്‍ (2,57,303- 12,829) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

---- facebook comment plugin here -----

Latest