Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ ഐ എക്കു കൈമാറി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ ഐ എക്കു കൈമാറി. കേസുമായി ബന്ധപ്പെട്ട ആളുകളുടെ പട്ടികയും സംശയത്തിന്റെ നിഴലിലുള്ള ജ്വല്ലറികളുടെ വിവരങ്ങളുമാണ് കൈമാറിയത്. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയയാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണക്കടത്തു നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. സ്വര്‍ണം വാങ്ങിയവരെയും വിറ്റവരെയും സഹായം നല്‍കിയവരെയും പിടികൂടും. സ്വര്‍ണം നല്‍കാന്‍ ഇടനിലക്കാര്‍ക്കും മറ്റും പണം നല്‍കുന്നത് ആരാണെന്ന് കണ്ടെത്തും.

Latest