Connect with us

Kannur

തിരുവനന്തപുരത്തും കണ്ണൂരിലും സ്വര്‍ണ വേട്ട

Published

|

Last Updated

തിരുവനന്തപുരം/കണ്ണൂര്‍ | സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലാണ് സ്വര്‍ണം പിടികൂടിയത്. ഒന്നര കിലോ സ്വര്‍ണമാണ് തിരുവനന്തപുരത്ത് പിടിച്ചത്. സംഭവത്തില്‍ ദുബൈയില്‍ നിന്നെത്തിയ മൂന്നു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണം ജീന്‍സില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

കണ്ണൂരില്‍ ഇന്നലെ രാത്രിയാണ് കാസര്‍കോട്, നാദാപുരം സ്വദേശികളായ ഏഴുപേരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തത്.