Connect with us

Covid19

മഹാരാഷ്ട്രയില്‍ 7827 പേര്‍ക്ക് കൂടി കൊവിഡ്; തമിഴ്‌നാട്ടില്‍ 4200 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7827 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 173 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് 254,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140,325 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. മൊത്തം 10,289 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

തമിഴ്‌നാട്ടില്‍ 4200 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 68 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138,470 ആയി. ഡല്‍ഹിയില്‍ 1573 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 112,494 ആയി. ഡല്‍ഹിയിലെ രോഗമുക്തി നിരക്ക് 80 ശതമാനമാണ്.

ആന്ധ്രാ പ്രദേശില്‍ 1933 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 29,168 ആണ്. മൊത്തം മരണം 328 ആയി. അതിനിടെ, ശ്രീനഗറില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ശ്രീനഗറില്‍ 60ലേറെ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. കഴിഞ്ഞയാഴ്ച കൊറോണവൈറസ് ബാധിതരുടെ എണ്ണവും ശ്രീനഗറില്‍ വര്‍ധിച്ചിരുന്നു.

Latest