Connect with us

Kerala

വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം: മന്ത്രി ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ മന്ത്രി ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ഫേസ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോയിലെ മുഖം മാറ്റി സ്വപ്നയുടെ മുഖം ചേര്‍ത്തുവെന്നാണു പരാതി.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി ജി സുനില്‍, ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണു പരാതി. വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമും രംഗത്തെത്തിയിരുന്നു.

Latest