Connect with us

Covid19

സഊദിയില്‍ 2,779 പേര്‍ക്ക് കൂടി കൊവിഡ്; 1,742 പേര്‍ക്ക് രോഗമുക്തി, 42 മരണം

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 42 പേര്‍ മരിക്കുകയും 2,779 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 42 പേര്‍ കൂടി മരിച്ചു.

232,259 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 167,138 പേര്‍ രോഗമുക്തി നേടി. 2,223 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 62,898 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2,245 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

റിയാദ് 247, ജിദ്ദ 191, അല്‍ ഹുഫൂഫ് 164, മക്ക 157, ദമാം 157, തായിഫ് 119, ഖമിസ് മുശൈത് 119, മുബാറസ് 99, അബഹ 95, മദീന 94, നജ്‌റാന്‍ 94, ഹഫര്‍ അല്‍ ബാത്തിന്‍ 82, ഖത്തീഫ് 80, ഹാഇല്‍ 71 എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.