Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; രണ്ട് ജവാന്മാര്‍ക്കും രോഗം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് കൊവിഡ്- 19 സ്ഥിരീകരിച്ചവരില്‍ പത്ത് ആരോഗ്യ പ്രവര്‍ത്തകരും. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗമുണ്ടായത്.

ആലപ്പുഴ ജില്ലയിലെ നാലും തിരുവനന്തപുരം ജില്ലയിലെ രണ്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ അര്‍ധ സൈനിക വിഭാഗത്തിലെ രണ്ട് ജവാന്മാര്‍ക്കും കൊവിഡ് ബാധിച്ചു. ഒരു ഡി എസ് സി ജവാനും ഒരു സി ഐ എസ് എഫ് ജവാനുമാണ് കണ്ണൂരില്‍ രോഗം ബാധിച്ചത്.

കേരളത്തില്‍ ഇന്ന് 435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 132 പേര്‍ക്ക് രോഗമുക്തിയുണ്ടായി. സമ്പര്‍ക്കത്തിലൂടെ 206 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

Latest