Connect with us

Saudi Arabia

വന്ദേഭാരത്: സഊദിയില്‍ നിന്ന് കേരളത്തിലേക്ക് 24 സര്‍വീസുകള്‍ കൂടി

Published

|

Last Updated

ജിദ്ദ | വന്ദേ ഭാരത് മിഷന്റെ കീഴില്‍ നാലാം ഘട്ടത്തില്‍ പുതിയ 42 സര്‍വീസുകള്‍ കൂടി സൗദി അറേബ്യയിലേക്ക് പ്രഖ്യാപിച്ചു. അതില്‍ 24 സര്‍വീസുകളും കേരളത്തിലേക്ക്.

ജിദ്ദയില്‍ നിന്ന് 12 ഉം ദമാമില്‍ നിന്ന് 12 ഉം സര്‍വീസുകളാണ് കേരളത്തിലേക്കായി ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചത്. റിയാദില്‍ നിന്ന് ഒറ്റ സര്‍വീസും ഇല്ല. കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലേക്കും ജിദ്ദയില്‍ നിന്നും ദമാമില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ജൂലായ് 15 മുതല്‍ തുടങ്ങുന്ന വന്ദേ ഭാരത് സര്‍വീസുകള്‍ 31 വരേ ഉണ്ടായിരിക്കും.

കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 16 നാണ്. അവസാന സര്‍വീസ് 27 നും. നാലാം ഘട്ടത്തിലെ സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള മുഴുവന്‍ സര്‍വീസുകളുടേയും വിശദ വിവരങ്ങള്‍ ചുവടെ:

ജൂലൈ 16 : ദമാം – കൊച്ചി
ജൂലൈ 16 : ജിദ്ദ – കണ്ണൂര്‍
ജൂലൈ 17 : ദമാം – കോഴിക്കോട്
ജൂലൈ 17 : ജിദ്ദ – തിരുവനന്തപുരം
ജൂലൈ 18 : ദമാം – തിരുവനന്തപുരം
ജൂലൈ 18 : ജിദ്ദ – കോഴിക്കോട്
ജൂലൈ 19 : ദമാം – കണ്ണൂര്‍
ജൂലൈ 19 : ജിദ്ദ – കൊച്ചി
ജൂലൈ 20 : ദമാം – കൊച്ചി
ജൂലൈ 20 : ജിദ്ദ – കണ്ണൂര്‍
ജൂലൈ 21 : ദമാം – കോഴിക്കോട്
ജൂലൈ 21 : ജിദ്ദ – തിരുവനന്തപുരം
ജൂലൈ 22 : ദമാം – തിരുവനന്തപുരം
ജൂലൈ 22 : ജിദ്ദ – കോഴിക്കോട്
ജൂലൈ 23 : ദമാം – കണ്ണൂര്‍
ജൂലൈ 23 : ജിദ്ദ – കൊച്ചി
ജൂലൈ 24 : ദമാം – കൊച്ചി
ജൂലൈ 24 : ജിദ്ദ – കണ്ണൂര്‍
ജൂലൈ 25 : ദമാം – കോഴിക്കോട്
ജൂലൈ 25 : ജിദ്ദ – തിരുവനന്തപുരം
ജൂലൈ 26 : ദമാം – തിരുവനന്തപുരം
ജൂലൈ 26 : ജിദ്ദ – കോഴിക്കോട്
ജൂലൈ 27 : ദമാം – കണ്ണൂര്‍
ജൂലൈ 27 : ജിദ്ദ – കൊച്ചി

---- facebook comment plugin here -----

Latest