Connect with us

Kerala

സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കൊച്ചി| സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ
സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും  എന്‍ഐഎ കോടതിറിമാന്‍ഡ് ചെയ്തു.പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇരുവരേയും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക്മാറ്റും . അങ്കമാലി കറുകുറ്റിയിലെ കൊവിഡ്‌
കെയര്‍ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക. സ്വപ്നയെ തൃശൂരിലുള്ള കൊവിഡ്‌ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നാണ് വിവരം.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.

നേരത്തെ ആലുവ താലൂക്ക് ആശുപത്രിയില്‍നിന്നുമാണ് ഇവരെഎന്‍ഐഎഓഫീസിലെത്തിച്ചത്‌.വൈദ്യപരിശോധനക്കും കൊവിഡ് പരിശോധനക്കുമായാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍ ഐ എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെത്തിയത്. പോലീസ് ലാത്തി വീശിയാണ്പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ഞായറാഴ്ച രാവിലെ 11.15ഓടയൊണ് പ്രതികളുമായി എന്‍ ഐ എ വാളയാര്‍ അതിര്‍ത്തി കടന്നത്.

Latest