Connect with us

National

രാജസ്ഥാനില്‍ പ്രതിസന്ധി മുറുകുന്നു: സച്ചിന്‍ പൈലറ്റ് എം എല്‍ എ മാരുമായി ഡല്‍ഹിയില്‍

Published

|

Last Updated

ജയ്പൂര്‍| മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാൻ  കോൺഗ്രസിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചോർത്ത മീറ്റിംഗിൽ പങ്കെടുക്കാതെ തന്നെ പിന്തുണക്കുന്ന എം എല്‍ എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എം എല്‍ എ മാരുമായി ഡല്‍ഹിയിലെത്തി.

വിഷയത്തെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിനായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. മധ്യപ്രദേശിലെ പോലെ ബി ജെ പി സര്‍ക്കാര്‍ എം എല്‍ എമാരെ ചാക്കിട്ട പിടിച്ച് രാജസ്ഥാനിലും സര്‍ക്കാറിനെ താഴെയിടാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അസോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യം സോണിയേയും രാഹുലിനെയും അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മധ്യപ്രേദശിലെ പോലെ കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. അത്തരം പ്രതിസന്ധി വരാതിരിക്കാനായി എല്ലാവരും പരിശ്രമിക്കണമെന്ന് സോണിയ ഗാന്ധി ആഹ്വാനം ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ അഴിമതി വിരുദ്ധ ബ്രാഞ്ച് രണ്ട് ബി ജെ പി എം എല്‍ എ മാരെ ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് ജോതിരാദ്യത്യ സിന്ധയും 22 എംഎല്‍ എ മാരും ബി ജെ പിയില്‍ ചേര്‍ന്നതാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിക്കാന്‍ കാരണം. ഇതേ കാര്യം രാജസ്ഥാനിലും ആവര്‍ത്തിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Latest