Connect with us

International

അഫ്ഗാനില്‍ സ്‌ഫോടനം; ആറ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്‌നി (അഫ്ഗാനിസ്ഥാന്‍) | അഫ്ഗാനിസ്ഥാനില്‍ ഗസ്‌നി പ്രവിശ്യയിലെ ജഗ്ഹതു ജില്ലയില്‍ റോഡ് വക്കത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ദാര ഇ ഖിയാഖ് മേഖലയിലാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് ഗസ്‌നി ഗവര്‍ണറുടെ വക്താവ് വഹിദുല്ല ജുമാസാദയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഏഴു ദിവസങ്ങള്‍ക്കിടയില്‍ 16 പ്രവിശ്യകളിലായി 284 ആക്രമണങ്ങളാണ് താലിബാന്‍ നടത്തിയത്. ഇതില്‍ 23 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest