Connect with us

Kerala

കളിയിക്കാവിള കൊലപാതകം: എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

Published

|

Last Updated

ചെന്നൈ | കളിയിക്കാവിള സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ വിൽസൺ കൊലപാതക കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. അബ്ദുൽ ഷെമീം, തൗഫീക്ക് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ യു എ പി എ ചുമത്തി ചെന്നൈ സ്‌പെഷ്യൽ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

തീവ്രവാദ പ്രവർത്തനത്തിൻറെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ഐ എസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിൻറെ പ്രധാന സൂത്രധാരനെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് ശേഷം കേരളത്തിലേക്കും പിന്നീട് കർണാടകത്തിലേക്കും കടന്ന പ്രതികൾ മുംബൈയിലേക്ക് തിരിച്ചു പോകാനാണ് പദ്ധതിയിട്ടിരുന്നത്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എസ് ഐ വിൽസൺ കൊലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് എൻ ഐ എ കേസ് ഏറ്റെടുത്ത ശേഷം കർണാടകയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest