Connect with us

National

നുഴഞ്ഞുകയറ്റം: അതിർത്തികളിൽ കാത്തിരിക്കുന്നത് 300 ഓളം തീവ്രവാദികൾ

Published

|

Last Updated


ശ്രീനഗർ|
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകളിൽ 300 ഓളം തീവ്രവാദികൾ ഏത് നിമിഷവും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്ന് കരസേന. ഇവർ അതിർത്തിയിലെ ഭീകരക്യാമ്പുകളിൽ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചെന്ന് ബാരാമുള്ളയിലെ സൈനിക കമാൻഡർ മേജർ ജനറൽ വീരേന്ദ്ര വാട്‌സ്.

നിയന്ത്രണരേഖക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ നുഴഞ്ഞുകയറാനായി ഭീകരർ സജ്ജരായതായിട്ടാണ് റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. 250 മുതൽ 300 പേർ വരെയാണ് ക്യാമ്പുകളിലുള്ളത്. സംശയം തോന്നി സൈന്യം നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതെന്നും മേജർ ജനറൽ വാട്‌സ് പറഞ്ഞു.

വടക്കൻ കശ്മീരിലെ നൗഗാം സെക്ടറായ കുപ്വാരയിൽ ഇന്ന് നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഭീകരരെ വെടിവെച്ചു കൊന്നിരുന്നു.
അതിരാവിലെ അതിർത്തിയിൽ പട്രോളിഗ് നടത്തുകയായിരുന്ന സൈനികരാണ് സംശയാസ്പദമായ നീക്കം കണ്ട്
പതിയിരുന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.

---- facebook comment plugin here -----

Latest