Connect with us

National

കൊവിഡ് രോഗികൾക്ക് സോറിയാസിസ് മരുന്ന് നൽകാൻ അനുമതി

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന സോറിയാസിസ് മരുന്ന് നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നൽകുന്ന ഇറ്റോലൈസുമാബ് എന്ന മരുന്ന് നൽകാൻ അനുമതി ലഭിച്ചത്.

അടിയന്ത ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി.ജി സൊമാനി പറഞ്ഞു. ഗുരുതര കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിൻഡ്രോമിനെ പ്രതിരോധിക്കാനാണ് ഇറ്റൊലൈസുമാബ് നൽകുന്നത്. കൊവിഡ് ബാധിച്ചവരിൽ സൈറ്റോക്കിന്റെ ഉൽപ്പാദനം വർധിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ദരും അടങ്ങുന്ന കമ്മറ്റിയാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഇതിലൂടെ നടത്തിയ ക്ലിനിക്കൽ ട്രയൽ തൃപ്തികരമാണെന്ന് കണ്ടെത്തി. മരുന്ന് നൽകുന്നതിന് മുന്നേ രോഗിയുടെ അനുവാദം ഉറപ്പ് വരുത്തും.

Latest