Connect with us

Covid19

കൊവിഡ് ബാധിച്ച് സഊദിയില്‍ 51 പേര്‍ കൂടി മരിച്ചു; 3,159 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 51 പേര്‍ മരിക്കുകയും 3,159 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,151 പേരാണ് ഇതുവരെ മരിച്ചത്. 226,486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.1,63,026 പേര്‍ രോഗമുക്തി നേടി. 61,309 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,220 പേരുടെ നില ഗുരുതരമാണ്.

റിയാദ്- 296, അല്‍ ഹുഫുഫ്- 249, ജിദ്ദ- 209, മുബറസ്- 196, ദമാം- 158, ത്വാഇഫ്- 139, മദീന- 134, ഖമിസ് മുഷയ്ത്- 131, മക്ക- 108, അബഹ- 94 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.