Connect with us

National

ലോക്ഡൗൺ കാലത്ത് റെയിൽവേ പരിസരത്ത് മരിച്ചത് 110 ഓളം അതിഥി തൊഴിലാളികളെന്ന് റിപ്പോർട്ട്

Published

|

Last Updated

ന്യൂഡൽഹി| ലോക്ഡൗൺ കാലത്ത് മെയ് ഒന്നു മുതൽ സർവീസ് ആരംഭിച്ച ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളുടെ പ്രവർത്തനത്തിനിടെ 110 ഓളം അതിഥി തൊഴിലാളികൾ റെയിൽവേ പരിസരത്ത് മരിച്ചതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 4611 ശ്രമിക് ട്രെയിനിൽ യാത്ര ചെയ്ത 63.07 ലക്ഷം പേരിൽ 110 ഓളം പേർ വിവിധ കാരണങ്ങളാൽ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇവരിൽ നേരത്തെ ഉള്ള അസുഖങ്ങൾ മൂലവും കൊവിഡ് മൂലവും മരിച്ചവരുണ്ട്. റെിയിൽവേ പരിസരത്ത് ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്യാനിടയില്ലെന്ന് സുപ്രിം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലും വിവിധ ഔദ്യോഗിക ഫോറങ്ങളിലും സർക്കാർ അറിയിച്ചു. കാരണം തൊഴിലാളികൾക്ക് ശ്രമിക് ട്രേയിനുകളിൽ വെള്ളവും ഭക്ഷണവും സൗജന്യമായി നൽകിയെന്നും സർക്കാർ പറഞ്ഞു.

2019ലെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 75 പേർ റെയിൽവേ പരിസരത്ത് മരിക്കുന്നതായി റെയിൽവേ വ്യക്തമാക്കുന്നു. ട്രാക്കുകളിലേക്കുള്ള അതിക്രമിച്ചുള്ള കയറ്റം, സ്വാഭാവിക കാരണങ്ങൾ, ട്രെയിനുകളിൽ നിന്ന് വീഴുക, ചലിക്കുന്ന ട്രെയിനുകളിലേക്ക് ഓടിക്കയറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിൽപ്പെടുന്നു.

കൊവിഡ് 19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാനായി മെയ് ഒന്നു മുതലാണ് ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്.

Latest