Connect with us

Kerala

രോഗികൾക്ക് അത്താണിയായി മാറിയ ഡോക്ടർക്ക് ആദരവുമായി എസ് വൈ എസ്

Published

|

Last Updated

മലപ്പുറം | കോവിഡ് രോഗികൾക്ക് അത്താണിയായി മാറിയ ഡോക്ടർക്ക് ആദരവുമായി എസ് വൈ എസ് ജില്ല കമ്മിറ്റി. കോവിഡ് – 19  ജില്ലാ നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവിനെയാണ് മെമെൻ്റോയും അക്ഷരോപഹാരവും നല്കി ആദരിച്ചത്.

മഹാമാരിയിൽ അകപ്പെട്ട രോഗികൾക്ക്, രാപ്പകൽ ഭേദമില്ലാതെ ഏതു സമയത്തും  ആത്മവിശ്വാസം പകർന്നും ആശ്വാസമേകിയുള്ള ഡോ. ഷിനാസ് ബാബുവിന്റെ ഇടപെടൽ രോഗികൾക്ക് പറഞ്ഞ റിയിക്കാനാകാത്ത സന്തോഷമാണ് നൽകുന്നത്.

ഓരോ രോഗിയോടും നേരിട്ട് ചാറ്റ് ചെയ്തും സംശയങ്ങൾ തീർത്തും സന്തോഷങ്ങൾ പങ്കു വെച്ചുമാണ് അദ്ദേഹം ഓരോ നിമിഷവും കഴിയുന്നത്. എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി കെ പി ജമാൽ കരുളായി, ഫിനാൻസ് സെക്രട്ടറി എ പി  ബശീർ ചെല്ലക്കൊടി, സാന്ത്വനം വളണ്ടിയർ കോ ഓഡിനേറ്റർ എം നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.

---- facebook comment plugin here -----

Latest