Connect with us

International

തീവ്രവാദം "സ്‌പോണ്‍സര്‍ ചെയ്യുന്നത്" പാകിസ്ഥാന്‍: ആഞ്ഞടിച്ച് ഇന്ത്യ

Published

|

Last Updated

വാഷിംഗ്ടണ്‍| പാകിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അയല്‍രാജ്യത്ത് ഭീകരവാദം വളര്‍ത്തുകയാണ് പാകിസഥാന്റെ രാജ്യതന്ത്രമെന്നും ഇന്ത്യ ആരോപിച്ചു.

മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിലും സമാധാനത്തിനും സുരക്ഷതിത്വത്തിനും ഭംഗം വരുത്തുന്നതാണ് ഭീകരതെയന്ന് ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്വി പറഞ്ഞു. യു എന്നിന്റെ വെര്‍ച്വല്‍ കൗണ്ടര്‍ ടെററിസം വീക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും നിയമവാഴ്ചയെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ചിന്താ സ്വാതന്ത്യത്തിനും അഭിപ്രായ പ്രകടനത്തിനുമെതിരായ ആക്രമണാണിത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യക്തിഗത ഇരകളുടെ അവകാശങ്ങളെ ലംഘിക്കുന്നുണ്ടെങ്കിലും ഇരകളുടെ കുടുംബത്തിന്റെ സമാധാനത്തിന് ഇത് ഭംഗം വരുത്താറുണ്ടെന്നും സിംഗ്വി പറഞ്ഞു. ഭീകരവാദ സംവങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശത്തെ ബാധിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉര്‍ത്തിപ്പിടിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനുമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദത്തെയാണ് പ്രധാന ആയുധമാക്കുന്നതെന്ന് സിംഗ്വി പറഞ്ഞു.

അതിര്‍ത്തിയില്‍ ഭീകരവാദം വളര്‍ത്തുന്നതിനായി പാകിസ്ഥാന്‍ സൈന്യ- സാമ്പത്തിക പിന്തുണകള്‍ ഭീകരവാദികള്‍ക്ക് നല്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.