Connect with us

Covid19

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹോമന്ത് സോറൻ ഹോം ക്വാറന്റൈനിൽ

Published

|

Last Updated

റാഞ്ചി| കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാനും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേർപ്പെടുത്തി.

കുടിവെള്ള ശുചീകരണ വകുപ്പ് മന്ത്രിയായ മിഥിലേഷ് താക്കൂറിന് ഇന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഝാർഖണ്ഡ് മുക്തി മോർച്ചാ എം എൽ എ മഥുര മഹാത്തോയും കൊവിഡ് ബാധിതനായി ചികിത്സയിലാണ്. ഇവർ രണ്ടുപേരും രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണെന്നും ഇവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ജാർഖണ്ഡിൽ ഇതുവരെ 2,996 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ രോഗമുക്തി നേടി. നിലവിൽ 89 പേർ രോഗബാധിതരാണ്. 22 പേരാണ് ഇതുവരെ മരിച്ചത്.