Connect with us

Gulf

അഞ്ച് വിമാനങ്ങൾകൂടി പറത്തും

Published

|

Last Updated

ദുബൈ| വന്ദേഭാരത് മിഷന്റെ ഭാഗമായി ജൂലൈ 11നും ജൂലൈ 14നും ഇടയിൽ ദുബൈയിൽ നിന്നും ഷാർജയിൽ നിന്നുമായി അഞ്ച് വിമാനങ്ങൾകൂടി ഇന്ത്യയിലേക്കു പറത്തും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ വിമാനങ്ങളിൽ ആദ്യത്തേത് (എ ഐ 0996) ശനിയാഴ്ച വൈകുന്നേരംനാലിന് ദുബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടും.

ശേഷിക്കുന്ന വിമാനങ്ങൾ ഷാർജയിൽ നിന്നായിരിക്കും.അടുത്ത ദിവസം രണ്ട് ഫ്‌ളൈറ്റുകളുണ്ടാകും. ഫ്‌ളൈറ്റ് എ ഐ 0904 ജൂലൈ 12ന് രാവിലെ 10.25ന് ഇൻഡോറിലേക്ക് പുറപ്പെടും, തുടർന്ന് എ ഐ 1976 ഫ്‌ളൈറ്റ് 11.40ന് ശ്രീനഗറിലേക്ക് പുറപ്പെടും. ജൂലൈ 13ന് എ ഐ 904 വിമാനം രാവിലെ 10.25ന് ചണ്ഡിഗഡിലേക്കും തുടർന്ന് ജൂലൈ 14ന് എ ഐ 912 വിമാനം അഹമ്മദാബാദിലേക്കും പുറപ്പെടും. ഇന്ത്യ ഓഫീസ് അല്ലെങ്കിൽ എയർ ഇന്ത്യ വെബ്‌സൈറ്റ് www.airindia.in വഴി ടിക്കറ്റ് ലഭിക്കും.

Latest