Connect with us

National

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം: അതിശയിക്കാനില്ലെന്ന് ശരത് പവാർ

Published

|

Last Updated

പുണെ| പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിച്ചതിൽ അതിശയിക്കാനില്ലെന്ന് എൻ സി പി മേധാവി ശരത് പവാർ. 1962ലെ യുദ്ധത്തിന് ശേഷം ജവഹർലാൽ നെഹ്‌റുവും അന്നത്തെ പ്രതിരോധമന്ത്രി യശ്വന്ത് ചവാനും ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടെന്നും പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ സൈന്യത്തിന്റെ മനോവീര്യം കൂട്ടേണ്ടതുണ്ട്. അതാണ് മോദി ചെയ്തത്. 1993ൽ താൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ചൈനയിലേക്ക് പോയതായും ഒരു കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.

നയതന്ത്ര ചാനലുകളിലൂടെയുള്ള സംഭാഷണത്തെ തുടർന്ന് ഇരു രാജ്യങ്ങളും സൈനികരെ പിൻവലിച്ചതായി അറിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest