Connect with us

Saudi Arabia

കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു

Published

|

Last Updated

ദമാം  | കൊവിഡ് ബാധിച്ച് തൃശൂര്‍ വടക്കേകാട് സ്വദേശി സഊദിയിലെ ജുബൈലില്‍ മരിച്ചു .വടക്കേക്കാട് വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ (65) ആണ് ജുബൈലിലെ മുവാസാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ഒരാഴ്ച്ച മുന്‍പാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു .കഴിഞ്ഞ 37 വര്‍ഷമായി ജുബൈലില്‍ സ്വന്തമായി റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു,

ഭാര്യ : ലളിത , മക്കള്‍ : പ്രണില്‍ , പ്രജില്‍ , മിജില്‍