Connect with us

International

ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ ലോക രാജ്യങ്ങള്‍

Published

|

Last Updated

ഗാസ | ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത്. ഇത്തരം പദ്ധതികള്‍ ഇസ്രേയേലുമായുള്ള ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കുമെന്ന് ഈജിപ്ത്, ജര്‍മ്മനി, ഫ്രാന്‍സ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു

ജറുസലേമില്‍ കഴിയുന്ന ഫലസ്തീന്‍ നിവാസികള്‍ ഇസ്രയേലിന്റെ വിവേചനം നേരിട്ട് കൊണ്ടിരിക്കുകയാണ്. വര്‍്ഷങ്ങളായി താമസിച്ച് വരുന്ന പൗരന്മാര്‍ക്ക് താമസ രേഖകള്‍പോലും നിഷേധിച്ചിരിക്കുകയാണ്. രേഖകള്‍ നല്‍കാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും പൗരത്വവും നല്‍കിയിട്ടില്ല. രാജ്യത്ത് നിന്ന് ഏത് നിമിഷവും പുറത്താക്കപ്പെടുമെന്ന ഭയത്തിലാണ് ഫലസ്തീനികള്‍ കഴിയുന്നതെന്നും നിയമ പരമായ ആവശ്യങ്ങള്‍ നല്‍കണമെന്നുമാണ് നാല് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യഹൂദ ഭൂരിപക്ഷം സംരക്ഷിക്കുന്നതിനുള്ള ഇസ്രായേലിന്റെ താല്‍പര്യം കാരണം, പിടിച്ചടക്കിയ പ്രദേശങ്ങളിലെ ഫലസ്തീനികള്‍ക്ക് പൗരത്വം നല്‍കാതിരിക്കുകയും പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കല്‍ നടപടി ശക്തമാക്കിയ തീരുമാനത്തിനെതിരെയാണ് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്

കിഴക്കന്‍ ജറുസലേമിലെ പലസ്തീനികള്‍ക്ക് വെസ്റ്റ് ബാങ്കിലുള്ളതിനേക്കാള്‍ നിയമപരമായ പരിരക്ഷകള്‍ ലഭിക്കുന്നില്ല . ജറുസലേമിന്റെ ചില ഭാഗങ്ങളിലെ വീടുകള്‍ പിടിച്ചെടുക്കാനും ഫലസ്തീന്‍ നിവാസികളെ കുടിയൊഴിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കാനും അധികൃതര്‍ നിയമം ദുരുപയോഗം ചെയ്തുവരികയാണ് . 30 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സില്‍വാനിലുള്ള കുടുംബങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് ഇസ്രേയേല്‍ സ്വീകരിച്ചിരിക്കുന്നത് .നിലവില്‍ ജറുസലേമിലെ ചില പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പരിമിതമായ പലസ്തീന്‍ സ്വയംഭരണത്തിന് കീഴിലാണ്. പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള പതിനായിരക്കണക്കിന് കൃഷി ഭൂമി ഇസ്രായേലിന്റെ ഭാഗമായി മാറുമെന്നാണ് പീസ് നൗവിലെ സെറ്റില്‍മെന്റ് പോളി സിയിലെ വിദഗ്ദ്ധനായ ഹരിത് ഒഫ്രാന്‍ പറയുന്നത്

Latest