Connect with us

Gulf

ദുബൈ സന്ദർശകർക്ക് സ്വാഗതമോതി ജി ഡി ആർ എഫ്എയുടെ പ്രത്യേക ലേബൽ

Published

|

Last Updated

ദുബൈ | കൊവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ദുബൈ എയർപോർട്ടിലുടെയെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യാൻ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർഎഫ് എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി.

നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം എന്ന് മുദ്രണം ചെയ്ത പ്രത്യക ലേബലാണ് ജി ഡി ആർ എഫ് എ ദുബൈ പുറത്തിറക്കിയത്. ഇത് ദുബൈയിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പതിച്ചു നൽകും.

കൊവിഡ്-19നെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബൈ വിമാനത്താവളങ്ങളിലൂടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ജി ഡി ആർ എഫ് എ ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ദുബൈ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്കുള്ള എല്ലാ വിനോദ സഞ്ചാരികളെയും സന്ദർശകരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ രണ്ടാമത്തെ രാജ്യത്ത് അവരെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നതിനും, ഉന്നത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി അവരുടെ നടപടിക്രമീകരണങ്ങൾ സുഗമമാക്കാൻ ജി ഡി ആർഎഫ് എ ദുബൈ സേവനസന്നദ്ധമാണെന്ന് അൽ മർറി കൂട്ടിച്ചേർത്തു
ദുബൈ വിമാനത്താവളങ്ങളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാൻ ദുബൈ ഒരുങ്ങിക്കഴിഞ്ഞുവെന്ന് ജി ഡി ആർ എഫ് എ ദുബൈയിലെ പോർട്ട്‌സ് അഫയേഴ്സ് ജനറൽ ഡയറക്ടർ അസിസ്റ്റന്റ് ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിതി വെളിപ്പെടുത്തി.

വിമാനങ്ങൾ പുനരാരംഭിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇത് സാമ്പത്തിക, നിക്ഷേപ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും ടൂറിസം മേഖലക്ക് കൂടുതൽ പ്രതീക്ഷ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന താമസ വിസക്കാർ ദുബൈയിൽ തിരിച്ചെത്തിത്തുടങ്ങി. ഇന്നു മുതൽ വിദേശ സഞ്ചാരികളും ദുബൈയിൽ എത്തിത്തുടങ്ങും. ഇവർക്കും ദുബൈയിലേക്ക് സ്വാഗതം അരുളിയിലുള്ള സന്ദേശം പാസ്പോർട്ടിൽ പതിച്ചു നൽകും.

---- facebook comment plugin here -----

Latest