Connect with us

Gulf

അബുദാബിയിൽ 100 വർഷം പഴക്കമുള്ള മരം കണ്ടെത്തി

Published

|

Last Updated

അബുദാബി | അബുദാബിയിൽ 100 വർഷം പഴക്കമുള്ള മരം കണ്ടെത്തി. നിത്യഹരിത വൃക്ഷം – അൽ സർ – അബുദാബിയിൽ കണ്ടെത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അറിയിച്ചു.

യു എ ഇ യുമായി അതിർത്തി പങ്കിടുന്ന ഒമാന്റെ അതിർത്തി പ്രദേശമായ അൽ ഐന്റെ കിഴക്ക് മലാക്കാട്ടിലെ പാറക്കെട്ടുകൾക്കുള്ളിലാണ് വൃക്ഷം കണ്ടെത്തിയത്.100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് മലാക്കാട്ടിലെ നിവാസികൾ പറഞ്ഞു.

“അൽ മറൂദ്” എന്ന് വിളിക്കുന്ന മരത്തിന്റെ ശാഖകൾ ഐലൈനർ ഇടുന്നതിനുള്ള ഉപകരണമായി ഉപയോഗിച്ചതായി ഇവിടെയുള്ള പഴമക്കാർ ഓർക്കുന്നു.
പ്രധാനപ്പെട്ട പ്രാദേശിക സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്ത ഈദ് പ്രോഗ്രാമിന്റെ ഭാഗമായാണ് 100 വർഷം പഴക്കമുള്ള മരം കണ്ടെത്തിയത്.