Connect with us

National

രാഹുൽ സൈന്യത്തെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു: ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി| ചൈനയുമായുള്ള അതിർത്തി നിലപാടിൽ സർക്കാറിനെതിരായ ആക്രമണം തുടരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമാക്കി ബി ജെ പി. പാർലിമെമെന്റിന്റെ പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ പോലും പങ്കെടുക്കാത്ത രാഹുൽ സൈന്യത്തിനെതിരായ ചോദ്യം തുടർന്നുകൊണ്ടിരിക്കുകയാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

പ്രതിരോധ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. പക്ഷേ ഖേദകരമെന്നു പറയട്ടെ അദ്ദേഹം രാജ്യത്തെ നിരാശപ്പെടുത്തുന്നത് തുടരുകയും നമ്മുടെ സായുധസേനയുടെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാവ് ചെയ്യരുതാത്ത കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്യുന്നു. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. ഇതുവരെ 11 സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നദ്ദ ഇങ്ങനെ ട്വീറ്റ് ചെയ്തത്.

പാർലിമെന്ററി കാര്യങ്ങൾ മനസ്സിലാക്കുന്ന അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്. എന്നാൽ ഒരു രാജവംശം ഒരിക്കലും അത്തരം നേതാക്കളെ വളരാൻ അനുവദിക്കില്ല. ശരിക്കും സങ്കടമുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Latest