Connect with us

National

താജ്‌മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഇന്ന് തുറക്കില്ല

Published

|

Last Updated

ആഗ്ര| കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് താജ്‌മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഇന്ന് തുറക്കില്ലെന്ന് ആഗ്ര ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. താജ്‌മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഇന്ന് സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്ന് ഉത്തർപ്രദേശ് ടൂറിസം മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ലോക്ഡൗൺ കാരണം മാർച്ച് മുതലാണ് സ്മാരകങ്ങൾ അടച്ചത്. എപ്പോൾ തുറക്കുമെന്നതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ബഫർ സോണിലായതിനാൽ താജ്മഹലിന് പുറമെ ആഗ്ര കോട്ട, സിക്കന്ദറിലെ അക്ബർ ടോമ്പ് എന്നിവയും ഇപ്പോൾ തുറക്കില്ല.

---- facebook comment plugin here -----

Latest