Connect with us

International

പാകിസ്ഥാന് നാല് ആയുധ ഡ്രോണുകള്‍ കൈമാറി ചൈന

Published

|

Last Updated

ബെയ്ജിംഗ്| അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ആയുധ ഡ്രോണുകള്‍ കൈമാറി ചൈന. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ഗൗഡര്‍ തുറമുഖത്തെ ചൈനീസ് സൈന്യത്തിന്റെ പുതിയ ബേസ് ക്യാംപ് എന്നിവ സംരക്ഷിക്കുന്നതിനായി ചൈന നാല് ആയുധ ഡ്രോണുകള്‍ പാകിസ്ഥാന് കൊമാറിയത്.

തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ബെല്‍റ്റ്, റോഡ് പദ്ധതിക്കായി 60 ബില്യണ്‍ ഡോളര്‍ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയില്‍ നിര്‍മിച്ച വിംഗ് ലൂം സെക്കന്‍ഡിന്റെ 48ജിജെ 2 ഡ്രോണ്‍ ആണ് പാകിസ്ഥാന്‍ വ്യോമസേനക്ക് നല്‍കിയത്.

ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങള്‍ക്ക് ചൈന ഇതിനകം രഹസ്യ സായുധ ഡ്രോണായ വിംഗ് ലൂംഗ് സെക്കന്‍ഡ് കൈമാറിയിട്ടുണ്ട്. 2008 മുതല്‍ 2018 വരെ കസാക്കിസ്ഥാന്‍, തുര്‍ക്കമെനിസ്ഥാന്‍, അല്‍ജീരിയ, സൗഉദി അറേബ്യ,യുഎ ഇ എന്നീ രാജ്യങ്ങള്‍ക്ക് 163 യു എ വി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ കൈമാറ്റം എന്നത് ശ്രദ്ധേയമാണ്.