Connect with us

International

യു എസിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് എട്ട് മരണം

Published

|

Last Updated

വാഷിംഗ്ടൺ | യു എസ് സംസ്ഥാനമായ ഐഡഹോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് എട്ട് മരണം. ഐഡഹോയിലെ കോയൂർ ഡി അലീൻ തടാകത്തിന് മുകളിൽ വെച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉച്ചക്കാണ് സംഭവം.

വിമാനങ്ങളിൽ എട്ട് യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം തടാകത്തിൽ വീണ വിമാനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി കൊട്ടെനായി കൗണ്ടി ശെരീഫിന്റെ ഓഫീസിലെ ലെഫ്റ്റനന്റ് റെയാൻ ഹിഗിൻസ് പറഞ്ഞു. 120-130 അടി വെള്ളത്തിൽ താഴ്ന്ന വിമാനത്തിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest