Connect with us

Covid19

കൊറോണ വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍

Published

|

Last Updated

വാഷിംഗ്ടണ്‍| കൊറോണവൈറസ് വായുവിലൂടെ പകരുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. അതിനാല്‍ ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതനായ ആള്‍ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്ത് വരുന്ന സ്രവകണികകളിലൂടെയാണ് രോഗം പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍മാര്‍ ഡബ്യൂ എച്ച് ഒക്ക് തുറന്ന കത്തയച്ചു. എന്നാല്‍ ഇതേ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. കൊവിഡ് രോഗികള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന സ്രവകണികളിലുള്ള വൈറസ് വായുവില്‍ പകര്‍ന്ന് മറ്റുവള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ അവരുടെ ശരീരത്തിനുള്ളിലേക്ക് കടക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതേസമയം, വൈറസ് വായുവിലൂടെ പകരുന്നത് സംബന്ധിച്ച് വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യൂ എച്ച് ഒ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇത് സംബന്ധിച്ച് നിരവധി തവണ ഗവേക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നും ക്യത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡബ്ല്യൂ എച്ച് ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ മേധാവ് ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പറഞ്ഞു.

Latest