Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. ജിദ്ദയില്‍ മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര വടക്കേ കുളമ്പ് പരേതനായ പള്ളിയാലില്‍ അബ്ദുവിന്റെ മകന്‍ ശിഹാബുദ്ദീന്‍ (37) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രില്‍ ചികിത്സയിലായിരുന്നു ശിഹാബുദ്ദീന്‍. സെയില്‍സ്മാനായിരുന്നു. മാതാവ്: സൈനബ, ഭാര്യ: ഷംല, മക്കള്‍: മുഹമ്മദ് ശാമില്‍, ഷംന, സഹോദരങ്ങള്‍: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ശബീബ്, സുലൈഖ, സുമയ്യ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ജിദ്ദയില്‍ നടക്കും.

അതിനിടെ, റിയാദില്‍ തമിഴ്‌നാട് രാംനാഥ് ഉപ്പൂര്‍ സ്വദേശി ഗോപാല്‍ മായാവത്രന്‍ (49) കൊവിഡ് ബാധിച്ച് മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരിച്ചത്. ഭാര്യ: തങ്കച്ചി, മക്കള്‍: പങ്കജ്, മധുമിത, ബാല്‍ഗണി.