Connect with us

International

കനത്ത മഴ; ജപ്പാനില്‍ 16 പേര്‍ മരിച്ചു

Published

|

Last Updated

ടോക്കിയോ| ജപ്പാനില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 16 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ ശക്തമാക്കി.

തെക്കുപടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവിലെ കുമാറ്റോ മേഖലയിലുണ്ടായ കനത്ത മഴയില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. പാലങ്ങള്‍ തകരുകയും നിരവധി നഗരങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

സാമൂഹിക അകലം പാലിച്ച് 20000 ആളുകളെ അടിയന്തരമായി പാര്‍പ്പിക്കാന്‍ അഭയകേന്ദ്രങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

വൈറസ് പടാരാതിരിക്കാനും അഭയാര്‍ഥികളുടെ ജീവിതം സുഖരമാക്കുന്നതിനും വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ മന്ത്രി റ്യോത താക്കേട പറഞ്ഞു. 600 ഓളം അഭയാര്‍ഥികള്‍ താമസിക്കുന്ന ഹിത്യോശയിലെ ജിംനേഷ്യം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Latest