Connect with us

International

അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു; മോദിയുടെ ആശംസക്ക് മറുപടിയുമായി ട്രംപ്

Published

|

Last Updated

വാഷിംഗ്‌ടൺ| അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയായിരുന്നു നരേന്ദ്ര മോടി ട്വീറ്റ് വഴി അമേരിക്കക്ക് ആശംസ അറിയിച്ചത്.

യു എസിന്റെ 244-ാം സ്വാതന്ത്ര ദിനത്തിൽ രാജ്യത്തിനും പ്രസിഡന്റ് ഡൊണാൽഡ് ട്രംപിനും ആശംസ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യത്തെയും മനുഷ്യരെയും ഞങ്ങൾ വിലമതിക്കുന്നു എന്നായിരുന്നു വൈറ്റ് ഹൗസിനെ ടാഗ് ചെയ്ത് മോദി അയച്ച ട്വീറ്റ്. ഇതിന് മറുപടിയുമായിട്ടാണ് ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നന്ദി പ്രിയ സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു എന്നായിരുന്നു ട്രംപ് ഇതിന് അയച്ച മറുപടി ട്വീറ്റ്.

ജൂലൈ നാലിന് സൗത്ത് ഡക്കോട്ടയിൽ നടന്ന അമേരിക്കൻ സ്വാതന്ത്ര ദിനാഘോഷത്തിലും യു എസ് പ്രസിഡന്റ് പങ്കെടുത്തിരുന്നു.