Connect with us

Covid19

കൊവിഡ്: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 24,000 പുതിയ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 24,850 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതാദ്യമായാണ് ഇത്രയും കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെക്കോര്‍ഡ് വര്‍ധനവാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.

മൊത്ത രോഗബാധിതരുടെ എണ്ണം 6,73,165 ആയി. കൊറോണ വൈറസ് വര്‍ധനവില്‍ മൂന്നാം സ്ഥാനം നില്‍ക്കുന്ന റഷ്യയെ കഴിഞ്ഞ് 800 കേസുകള്‍ കൂടുതലാണ് ഇന്ത്യയില്‍. 24 മണിക്കൂറിനിടെ 613 മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 19,268 ആയി. 4,09,083 ആളുകള്‍ രോഗമുക്തരായെന്നും സര്‍ക്കാര്‍ അറിയിച്ചു.

തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ത്യയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 18,000ത്തിലധികകം വര്‍ധിച്ചത്.

Latest