Connect with us

National

കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 32 വിദ്യാർഥികൾക്ക് കൊവിഡ്

Published

|

Last Updated

ബംഗളൂരു| കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 14 വിദ്യാർഥികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി. 80 പേർ ക്വാറന്റൈനിലാണ്.

ജൂൺ 25 നും ജൂലൈ മൂന്നിനും ഇടയിൽ പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 7.60 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കണ്ടെയിൻമെന്റ് മേഖല ആയതിനാൽ 3911 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ അധികൃതർ വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരീക്ഷ നടത്തിയത്. കൈകൾ അണുവിമുക്തമാക്കാനും ക്ലാസ് മുറികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. തെർമൽ സ്‌ക്രീനിംഗിനു ശേഷം മാത്രമേ വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചുള്ളു. വിദ്യാർഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചിട്ടുണ്ട്.