Connect with us

Kerala

കെ കെ മഹേശന്റെ ആത്മഹത്യ: തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം| കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് അധ്യക്ഷനും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. വൈകീട്ട് അഞ്ചരക്കാണ് മാരാരിക്കുളം പോലീസ് തുഷാറിനെ ചോദ്യംചെയ്യുക. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാകും ചോദ്യം ചെയ്യൽ.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഇയാളുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ തുഷാർ പരിഭ്രമത്തിലാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു.

---- facebook comment plugin here -----

Latest