Connect with us

National

ജമ്മുവില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു| ജമ്മുവിലെ കുല്‍ഗാം ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ നടക്കുന്ന ഏറ്റുമട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.

കുല്‍ഗാമിലെ അരേ ഗ്രാമത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതെന്ന് കുല്‍ഗാം എസ് പി ഗുരീന്ദര്‍പാല്‍ സിംഗ് പറഞ്ഞു.

സൈനീകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും രണ്ടോ മൂന്നോ തീവ്രവാദികള്‍ പ്രദേശത്ത് ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest