Connect with us

Covid19

തലസ്ഥാനത്ത് രോഗ്യ വ്യാപനത്തിന് ബോധപൂര്‍വ്വമായ ശ്രമം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

പോലീസുകാരന് രോഗം പിടിപെട്ടത് സമരക്കാരില്‍ നിന്നാണെന്ന് സംശയമുണ്ട്. സമരക്കാരെ ഈ പോലീസുകാരന്‍ മിക്ക ദിവസവും നേരിട്ടിരുന്നു. എ ആര്‍ ക്യാമ്പിലെ മറ്റ് പോലീസുകാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഇതു വരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍നിന്നും മനസിലാകുന്നത് പോലീസുകാരന് രോഗം പിടിപെട്ടത് സമരക്കാരില്‍ നിന്നുതന്നെയാകാനാണ് സാധ്യതയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

അതേ സമയം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Latest