Connect with us

International

ജസ്റ്റിൻ ട്രൂഡോയുടെ ഗെയ്റ്റ് തകർത്തു; പ്രതിക്കെതിരെ 22 കുറ്റങ്ങൾ

Published

|

Last Updated

ഒറ്റാവ| കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ താമസസ്ഥലത്തെ ഗെയ്റ്റ് ട്രക്ക് ഇടിപ്പിച്ച് തകർത്തെന്നാരോപിച്ച് പ്രതിക്കെതിരെ ആയുധക്കുറ്റവും ഭീഷണിയുമുൾപ്പെടെ 22 കുറ്റങ്ങൾ ചുമത്തി. വ്യാഴാഴ്ച അറസ്റ്റിലാകുന്ന സമയത്ത് പ്രതി കോറി ഹ്യൂറന്റെ കൈവശം നിരവധി ആയുധങ്ങളുണ്ടായിരുന്നെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ഡുഹെം പറഞ്ഞു.

മിലിട്ടറി സർവീസ് ഉദ്യോഗസ്ഥനും ബിസിനസുകാരനുമായ ഹ്യൂറനെ ഇത്തരം കുറ്റം ചെയ്യാൻ നയിച്ച കാരണമെന്തെന്ന് വെളിപ്പെടുത്താൻ കമ്മീഷണർ തയ്യാറായില്ല. കോടതിയിൽ ഹാജരാക്കിയ അയാളെ ഈ മാസം 17 വരെ കസ്റ്റഡിയിൽ വിട്ടു.

Latest