Connect with us

International

ഇന്ത്യക്കെതിരായ ചൈനയുടെ നീക്കങ്ങൾ കാണിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർഥസ്വഭാവം: യു എസ്

Published

|

Last Updated

വാഷിംഗ്ടൺ | ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടുമുള്ള ചൈനയുടെ ആക്രമണാത്മക നിലപാട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തനി സ്വഭാവമാണ് കാണിക്കുന്നതെന്ന് യു എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്എനാനി ഇക്കാര്യം പറഞ്ഞത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ യു എസ് നിലവിലെ സ്ഥിതി സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സമാധാനപരമായ പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് മറുപടി പറയവെയാണ് വൈറ്റ്ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ യു എസ് കോൺഗ്രസ് അംഗങ്ങൾ ലഡാക്ക് നിയന്ത്രണരേഖയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ചൈന നടത്തിയ സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ കൊല്ലപ്പെട്ടത് വേദനാജനകമാണെന്ന് യു എസ് കോൺഗ്രസിന്റെ ഹൗസ് ഓഫ് സെലക്ട് ഇന്റലിജൻസ് കമ്മിറ്റി ചെയർപേഴ്‌സൺ ആദം ഷിഫ് പറഞ്ഞു

Latest