Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ ഖമീസ് മുശൈതില്‍ കൊവിഡ്- 19 ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ഖമീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

28 വര്‍ഷമായി ടൈലറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പിതാവ്: സാമിയാര്‍, ഭാര്യ: പ്രേമ, മകന്‍ പ്രദീപ് (ഒമാന്‍), പ്രബിത, അശ്വതി.