Connect with us

Covid19

പൊന്നാനി താലൂക്കില്‍ കനത്ത ജാഗ്രത; ഹോം ഡെലിവറിക്ക് തീരുമാനം

Published

|

Last Updated

പൊന്നാനി | പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത. തൃശൂര്‍ റെയഞ്ച് ഐജി എസ് സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്തെ ഊടുവഴികള്‍ പൂര്‍ണമായും അടച്ചതായി ഐജി പറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കി നഗരസഭയില്‍ പത്തു കടകള്‍ വീതം തുറന്ന് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പൊന്നാനിയിലെ ലോക്ക്ഡൗണ്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി സ്പീക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു ചേര്‍ത്തു . ആദ്യ ദിവസം ഒരു പഞ്ചായത്തില്‍ ഒരു കടയും നഗരസഭയില്‍ മൂന്ന് കടകളുമായിരുന്നു തുറന്നത് . ഇത് ജനങ്ങള്‍ക്കുണ്ടാക്കിയ പ്രയാസം മനസ്സിലാക്കി ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു പലചരക്കുകടകളും അഞ്ചു പച്ചക്കറി കടകളും , നഗരസഭയില്‍ പത്തു കടകളും വീതം തുറന്നു ഹോം ഡെലിവറി മാത്രം നടത്താന്‍ തീരുമാനിച്ചു . സ്ഥലങ്ങളും കടകളും ഗ്രാമപഞ്ചായത് നിശ്ചയിച്ചു തഹസില്‍ദാര്‍ക്ക് വിവരം നല്‍കണം . തഹസില്‍ദാര്‍ അവ ക്രോഡീകരിച്ചു പോലീസില്‍ അറിയിക്കും. പോലീസ് അവ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തണം .
ഹോം ഡെലിവറിക്കായി ആവശ്യമുള്ള വളണ്ടിയര്‍മാരെ ഗ്രാമപഞ്ചായത് സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും നല്‍കണം . ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ടാഗും നല്‍കണം .

എടപ്പാളിലെ രണ്ടു ആശുപത്രി കേന്ദ്രീകരിച്ചും ടെസ്റ്റിനായി സാമ്പിളുകള്‍ എടുത്തുകൊണ്ടിരിക്കുന്നു . കൂടുതല്‍ സ്ഥലങ്ങളില്‍ പോയി സാമ്പിളുകള്‍ എടുക്കുന്നതിനും ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനും തീരുമാനമായി

---- facebook comment plugin here -----

Latest