Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 18522 രോഗികളും 418 മരണവും

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ അണ്‍ലോക് 2 നാളെ മുതല്‍ ആരംഭിക്കാനിരിക്കെ കൊവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 18,522 കേസുകളും 418 മരണവുമാണുണ്ടായത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,66,840ലെത്തി. 16,893 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. രാജ്യത്തെ രോഗികളില്‍ 2,15,125 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 3,34,822 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 86,08,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2,10,292 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡല്‍ഹിയുമാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 1,69,883 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 88,960 പേര്‍ രോഗമുക്തി നേടി. നിലവില്‍ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 മരണം സംസ്ഥാനത്തുണ്ടായി.
തമിഴ്നാട്ടില്‍ 86,224 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 1,141 പേര്‍ മരണപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 85,161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 56,235 പേര്‍ രോഗമുക്തി നേടി. 26,246 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,680 പേരാണ് ഡല്‍ഹിയില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ 1827, ഉത്തര്‍പ്രദേശില്‍ 672, ബംഗാളില്‍ 653, മധ്യപ്രദേശില്‍ 564 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.

അണന്‍ലോക് 2 സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ രോഗവ്യാപനം കൂടുതല്‍ ആശങ്ക പരത്തുന്നു

---- facebook comment plugin here -----

Latest