Connect with us

National

ആപ്പുകൾക്ക് നിരോധനം: 48 മണിക്കൂറിനുള്ളിൽ വാദം കേൾക്കും

Published

|

Last Updated

ന്യൂഡൽഹി| ഇന്നലെ കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷൻ കമ്പനികളുടെ വാദം കേൾക്കാൻ 48 മണിക്കൂറിനുള്ളിൽ സർക്കാർ പാനൽ രൂപവത്കരിക്കും. ഉപഭോക്തൃ വിവരങ്ങൾ അധനികൃതമായി ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നതിനാൽ കമ്പനികളെകുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ആദായ നികുതി, ആഭ്യന്തര മന്ത്രാലയം, വിവര,പ്രക്ഷേപണ മന്ത്രാലയം, നിയമ മന്ത്രാലയം, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ചൈനീസ് ആപ്ലിക്കേഷൻ കമ്പനികളുടെ വാദം കോൾക്കുക.

അതേസമയം, നിരോധിച്ച എല്ലാ ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ടിക്ക്‌ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് സ്വന്തമായി ആപ്ലിക്കേഷൻ എടുത്തുകളഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.